Monday, June 9, 2014

കുറുമ്പകര എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിലുള്ള ആധ്യാത്മിക പഠനകേന്ദ്രത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു





കുറുമ്പകര: കുറുമ്പകര 1178-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിലുള്ള ആധ്യാത്മിക പഠനകേന്ദ്രത്തില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സെക്രട്ടറി ആര്‍.മോഹനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.ജി.ഭാര്‍ഗവന്‍പിള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.മാധവന്‍പിള്ള, ആര്‍.ഗോപാലകൃഷ്ണക്കുറുപ്പ്, ബി.ശശികുമാര്‍, എസ്.രാജന്‍പിള്ള, എന്‍.മണിയന്‍പിള്ള, ആര്‍.ഗോപാലകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.
ഇളമണ്ണൂര്‍ 59-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ പഠനോപകരണ വിതരണവും എന്‍ഡോവ്‌മെന്റ് വിതരണവും നടന്നു. പ്രസിഡന്റ് ജെ.വേണുഗോപാലപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജി.കൃഷ്ണകുമാര്‍, സി.ആര്‍.കോമളകുമാര്‍, വി.എന്‍.ലീലാമണി, അഡ്വ.ഡി.ഭാനുദേവന്‍, ജി.എസ്.രവിചന്ദ്, മന്മഥന്‍ നായര്‍, കെ.ബാലകൃഷ്ണപിള്ള, കെ.എസ്.ശ്രീകാന്ത് എന്നിവര്‍ പ്രസംഗിച്ചു.
ബി.എം.എസ്. അടൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 200 കുട്ടികള്‍ക്ക് പഠനോപകരണ വിതരണം നടത്തി. ജില്ലാ സെക്രട്ടറി സി.എസ്.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മിനി രാജു അധ്യക്ഷത വഹിച്ചു. പി.ജി.ഹരികുമാര്‍, ശാന്താമഠം ശ്രീകുമാര്‍, പള്ളിക്കല്‍ രാജന്‍, പഴകുളം ഹരികുമാര്‍, സാവിത്രിയമ്മ, മന്മഥന്‍നായര്‍, എസ്.പ്രദീപ്കുമാര്‍, ചന്തു, ശശിധരക്കുറുപ്പ്, ജയപ്രകാശ്, രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
യൂത്ത് കോണ്‍ഗ്രസ് അമ്മകണ്ടകര വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം മണ്ഡലം പ്രസിഡന്റ് അലക്‌സ് കോയിപ്പുറത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് എസ്.സന്തോഷ് അധ്യക്ഷത വഹിച്ചു. മനു, ഷൈജു, രാജീവ്, സാബു, ബിനു എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment