നെല്ലിമൂട്: വെണ്‍പകല്‍ തലയറുത്താന്‍കോണം പട്ടം താണുപിള്ള മൊമ്മോറിയല്‍ എന്‍.എസ്.എസ്. കരയോഗം കുടുംബസംഗമവും വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണവും സംഘടിപ്പിച്ചു. കരയോഗം പ്രസിഡന്റ് ബി. േകാമളകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗം എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ജി. സോമശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
പഠനോപകരണ വിതരണം മേഖലാ കണ്‍വീനര്‍ എം.എസ്. പ്രേംജിത് നിര്‍വഹിച്ചു. ചടങ്ങില്‍ പ്രതിനിധിസഭാംഗം ഇ.ഫാലലോചനന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി ടി.എസ്. നാരായണന്‍കുട്ടി, സെക്രട്ടറി വി. രാജേന്ദ്രന്‍, പി.കെ. സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയിലെ വിജയികള്‍ക്ക് എന്‍േഡാവ്‌മെന്റ് നല്‍കി ആദരിച്ചു.






0 comments:
Post a Comment