Thursday, June 5, 2014

പൂതക്കുളം തൃക്കോവില്‍വട്ടം എന്‍ .എസ് .എസ് . കരയോഗം വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനും പഠനോപകരണങ്ങള്‍ക്കും അപേക്ഷ ക്ഷണിച്ചു





പൂതക്കുളം: തൃക്കോവില്‍വട്ടം 2239-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പുകള്‍ക്കും പഠനോപകരണങ്ങള്‍ക്കും അപേക്ഷകള്‍ ക്ഷണിച്ചു.
കരയോഗ അംഗങ്ങളുടെ മക്കളായ 5 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കുക. എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന ഗ്രേഡ് നേടിയവര്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍. ഒപ്പം കരയോഗത്തിലെ നിര്‍ദ്ദനരായ രോഗികള്‍ക്ക് ചികിത്സാസഹായവും നല്‍കും. വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതവും രോഗികള്‍ ചികിത്സാരേഖകള്‍ സഹിതവും വേണം അപേക്ഷ നല്‍കാന്‍. അപേക്ഷകള്‍ 20 ന് മുമ്പ് കരയോഗം കമ്മിറ്റി അംഗങ്ങളെ ഏല്‍പ്പിക്കണം. സെക്രട്ടറിക്ക് നേരിട്ടും നല്‍കാം.

0 comments:

Post a Comment