ശാസ്താംകോട്ട: വിവിധ എന്‍.എസ്.എസ്. കരയോഗങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. തൃക്കുന്നപ്പുഴ വടക്ക് കിഴക്ക് 4768-ാം നമ്പര്‍ എന്‍.എസ്. എസ്. കരയോഗത്തിന്റെ സ്‌കോളര്‍ഷിപ്പ് വിതരണവും പഠനോപകരണവിതരണവും താലൂക്ക് യുണിയന്‍ പ്രസിഡന്റ് അഡ്വ. പായിക്കാട്ട് എന്‍.കേശവപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.എന്‍. കൃഷ്ണന്‍കുട്ടി നായര്‍ അധ്യക്ഷത വഹിച്ചു. ഡോ. ജി.ഗിരിജാദേവി, അജിത്, രാമകൃഷ്ണപിള്ള, കെ.ഓമനക്കുട്ടന്‍ പിള്ള, കെ.രാമന്‍ പിള്ള, കമലമ്മ, ഓമനയമ്മ, മിനി, എന്നിവര്‍ സംസാരിച്ചു. ഹരിദാസ് സ്വാഗതവും പി.കെ.രാജന്ദ്രന്‍ പിള്ള നന്ദിയും പറഞ്ഞു.
പള്ളിശ്ശേരിക്കല്‍ പടിഞ്ഞാറ് 4990-ാം നമ്പര്‍ എന്‍.എസ്. എസ്. കരയോഗത്തിന്റെ സ്‌കോളര്‍ഷിപ്പ് വിതരണവും പഠനോപകരണവിതരണവും താലൂക്ക് യുണിയന്‍ പ്രസിഡന്റ് അഡ്വ. പായിക്കാട്ട് എന്‍.കേശവപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് അഡ്വ. ജെ.സജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി സോമന്‍ പിള്ള റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. അഡ്വ. ടി.കലേശന്‍, അജിത്കുമാര്‍ ബി. പിള്ള, അരവിന്ദാക്ഷന്‍ പിള്ള, പി.ആര്‍.ഗീതാദേവി, എം.ശശിധരന്‍ പിള്ള, മോഹനന്‍ പിള്ള, ജി.ചന്ദ്രന്‍ പിള്ള, ബിനോജ്, എസ്.വിജയന്‍ പിള്ള, മായാകുമാരി, മായാദേവി, ഗീതാകുമാരി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എന്‍.സോമന്‍ പിള്ള സ്വാഗതവും പി.ഭാര്‍ഗ്ഗവന്‍ നായര്‍ നന്ദിയും പറഞ്ഞു.






0 comments:
Post a Comment