Monday, June 2, 2014

അഞ്ചല്‍ പൊടിയാട്ടുവിള നോര്‍ത്ത് ശിവശക്തി വിലാസം എന്‍ .എസ് .എസ് . കരയോഗത്തിന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു





അഞ്ചല്‍: പൊടിയാട്ടുവിള നോര്‍ത്ത് 5004-ാം നമ്പര്‍ ശിവശക്തി വിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഫാമിങ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സി.മോഹനന്‍ പിള്ളയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.പി.രാധാകൃഷ്ണന്‍, സെക്രട്ടറി ആര്‍.രാജന്‍ പിള്ള, പൊടിയാട്ടുവിള ഗവ. എല്‍.പി.സ്‌കൂള്‍ പ്രഥമാധ്യാപിക ലീലാമ്മ, കണ്‍വീനര്‍ എം.ശബരിനാഥ്, സുഭാഷ്‌കുമാര്‍, അരുണ്‍ലാല്‍, വൈ.ജോര്‍ജ്, വനിതാസമാജം പ്രസിഡന്റ് ഗോമതിയമ്മ, സെക്രട്ടറി ഗീതാകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹ്യൂമണ്‍ റിസോഴ്‌സ് സെല്ലും സുരഭി ജനസേവന കേന്ദ്രവും സംയുക്തമായാണ് പരിപാടി നടത്തിയത്.

0 comments:

Post a Comment