ആലുവയില്‍ ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലുപേര്‍ മരിച്ചു. ആലുവ കമ്പനിപ്പടിക്കടുത്ത് രാവിലെയായിരുന്നു അപകടം. ഭാര്യയും ഭര്‍ത്താവും കുട്ടിയുമടങ്ങുന്ന മൂന്നംഗകുടുംബവും മറ്റൊരു യുവാവുമാണ് മരിച്ചത്. കട്ടപ്പന സ്വദേശി സുധീര്‍, ഭാര്യ ബിന്ദു മകള്‍ നിഖില എന്നിവരാണ് മരിച്ച മൂന്നുപേര്‍. യുവാവ് പുലര്‍ച്ചെ അഞ്ചിനും മറ്റുള്ളവര്‍ രാവിലെ ഒമ്പതിനുമാണ് മരിച്ചത്. യുവാവിന്റെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു മൂന്നംഗകുടുംബം.
0 comments:
Post a Comment