Saturday, March 15, 2014

ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കാന്‍ ആരാധകരോട് സച്ചിന്‍....

 ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കാന്‍ ആരാധകരോടു ഇതിഹാസതാരമായ  മാസ്റ്റര്‍ ബ്ലാസ്റ്ററുടെ അഭ്യര്‍ഥന. ഇന്ത്യന്‍ ടീം ഏറെ കഴിവുറ്റതാണെന്നതില്‍ സംശയമില്ലെന്നും  ഏറെ പ്രഗത്ഭരായ താരങ്ങളാണ് നമുക്കുള്ളതെന്നും സച്ചിന്‍ പറഞ്ഞു. എന്നാല്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നതുപോലെ ഒരു ഫലം നല്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. പക്ഷേ കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാമെന്നും സച്ചിന്‍ പറഞ്ഞു. മുംബൈയില്‍ തന്റെ ചിത്രം ആലേഖനം ചെയ്ത വെള്ളിനാണയങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ക്രിക്കറ്റ് ഇതിഹാസം. നമ്മുടെ ടീമിന് മാനസിക പിന്തുണ ആവശ്യമായ സമയമാണിത്. വിജയങ്ങള്‍ ടീമിന് ആത്മവിശ്വാസം നല്കും. അതേസമയം തോല്‌വികള്‍ ഉണ്ടാകുമ്പോള്‍ തങ്ങള്‍ക്കു പിന്നില്‍ ലക്ഷക്കണക്കിന് ആരാധകരുണ്ടെന്ന് വിശ്വസിക്കുകയും ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് സച്ചിന്‍ അറിയിച്ചു. ഇത് ഇപ്പോഴത്തെ കാലത്തിന്റെ ആവശ്യമാണെന്നും ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു. ഇന്ത്യന്‍ ടീമിനെക്കുറിച്ച് തനിക്ക് ഏറെ ആത്മവിശ്വാസമുണ്ടെന്നും  നമ്മുടെ സമയമെത്തുമെന്നാണ് തന്റെ വിശ്വാസമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.



0 comments:

Post a Comment