കല്പറ്റ: വൈത്തിരി താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ വനിതാ കലാമേളയില്‍ അമ്പലപ്പടി വനിതസമാജം 60 േപായന്റ് നേടി ഓവറോള്‍ ചാമ്പ്യന്മാരായി. 55 പോയന്റുമായി മുണ്ടേരി വനിതാസമാജം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
അമ്പലപ്പടി കരയോഗത്തിലെ വിജയകുമാരി 18 പോയന്റുമായി വ്യക്തിഗത ജേതാവായി. എന്‍.എസ്.എസ്. വൈസ് പ്രസിഡന്റ് എം.പി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് മുഖ്യാതിഥിയായിരുന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എ.പി. നാരായണന്‍നായര്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.കെ. ബാബു പ്രസന്നകുമാര്‍, ചന്ദ്രന്‍ മാതലോട്, കമലമ്മ, എം.പി. സ്വദേശന്‍, സി.പി. പുഷ്പലത, ശീതളമോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.






0 comments:
Post a Comment