Thursday, March 13, 2014

ആര്‍എസ്പി -എം നേതാവ് ബാബു ദിവാകരന്‍ കോണ്‍ഗ്രസ് വിട്ട് ഇടതുമുന്നണിയിലേക്ക്....

ആര്‍എസ്പി -എം നേതാവ് ബാബു ദിവാകരന്‍ കോണ്‍ഗ്രസ് വിട്ടു. ആര്‍എസ്പി -എം പുനരുജ്ജീവിപ്പിക്കുമെന്നും ബാബു ദിവാകരന്‍ വ്യക്തമാക്കി. ഇടതുമുന്നണിയോടൊപ്പം നില്‍ക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആഗ്രഹമെന്നും ബാബു ദിവാകരന്‍ പറഞ്ഞു. 2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ യുഡിഎഫ് സര്‍ക്കാരില്‍ തൊഴില്‍ മന്ത്രിയായിരുന്നു ബാബു ദിവാകരന്‍. ആര്‍എസ്പി നേതാവ് ടി.കെ ദിവാകരന്റെ മകനായ ബാബു ദിവാകരന്‍ ഇടതുപക്ഷത്തോടൊപ്പമായിരുന്നു അധികകാലവും പ്രവര്‍ത്തിച്ചിരുന്നത്. ഔദ്യോഗിക ആര്‍എസ്പി വിഭാഗം യുഡിഎഫില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് ബാബു ദിവാകരന്റെ നീക്കം.





0 comments:

Post a Comment