കുമളി: അമരാവതി സരസ്വതിവിലാസം 2747-ാം നന്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ പുതിയ കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു. കരയോഗം പ്രസിഡന്റ് എ.എസ്. വിജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടനസമ്മേളനത്തില്‍ ഹൈറേഞ്ച് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് ആര്‍.മണിക്കുട്ടന്‍ മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തി. എന്‍.എസ്.എസ്. പ്രതിനിധിസഭാംഗമായ സി.എം. മോഹനന്‍പിള്ള സ്വാഗതം പറഞ്ഞയോഗത്തില്‍ ബാലസമാജത്തിന്റെ ഉദ്ഘാടനം എന്‍.എസ്.എസ്. വനിതാ യൂണിയന്‍ പ്രസിഡന്റ് സുമ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. എന്‍.എസ്.എസ്. യൂണിയന്‍ സെക്രട്ടറി കെ.എസ്. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സി.പുരുഷോത്തമന്‍നായര്‍, ചന്ദ്രശേഖരപിള്ള, ലീലാമ്മ നരിവള്ളില്‍,എസ്.കെ. സതീഷ്‌കുമാര്‍, െക.കെ. ജയ്മോന്‍, വി.പി. ഗോപാലകൃഷ്ണന്‍,കെ.ആര്‍. ജയചന്ദ്രന്‍നായര്‍, ചന്ദ്രിക വിശ്വം എന്നിവര്‍ പ്രസംഗിച്ചു.
Wednesday, March 19, 2014
Subscribe to:
Post Comments (Atom)






0 comments:
Post a Comment