Tuesday, March 11, 2014

ഇടുക്കിയില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് സുധീരന്‍.


യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായതായി കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്നും ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്നും ,സുധീരന്‍ വ്യക്തമാക്കി. സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് വി എം സുധീരന്‍ സംസാരിക്കുകയായിരുന്നു.  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് അന്തിമ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു  വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. ഇരുവരും സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം നേതാക്കള്‍ സോണിയെ അറിയിച്ചു. ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് സുധീരന്‍ വ്യക്തമാക്കി. ഇടുക്കി കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. ഇത് വിട്ട് നല്‍കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കേരളാകോണ്‍ഗ്രസിനെ അറിയിച്ചതായും സുധീരന്‍ പറഞ്ഞു. യുഡിഎഫിന്റെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി. നാല് സീറ്റുകള്‍ ഒഴികെയുള്ള സീറ്റുകളില്‍ ഒറ്റ സ്ഥാനാര്‍ത്ഥിയുടെ പേരാണ് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് കേന്ദ്രനേതൃത്വം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധീരന്‍ പറഞ്ഞു.  ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസിന്റെ ഡീന്‍ കുര്യാക്കോസ് മത്സരിക്കാനാണ് സാധ്യത. നിലവില്‍ കോണ്‍ഗ്രസിന്റെ പി ടി തോമസാണ് ഇടുക്കിയിലെ സിറ്റിംഗ് എം പി.



0 comments:

Post a Comment