Tuesday, March 11, 2014

ബാഗ്ദാദില്‍ ബോംബ് സ്‌ഫോടനത്തിലും വെടിവെപ്പിലും 5 പേര്‍ കൊല്ലപ്പെട്ടു.

ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ബോംബ് സ്‌ഫോടനത്തിലും വെടിവെപ്പിലും അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ബാഗ്ദാദിലെ സദര്‍ നഗരത്തില്‍ മിനിബസില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് രണ്ട് യാത്രക്കാര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. രണ്ടാമത്തെ സ്‌ഫോടനം നടന്നത് പടിഞ്ഞാറന്‍ ബാഗ്ദാദിലെ വാണിജ്യനഗരമായ ഷുര്‍തയിലായിരുന്നു. ഇവിടെ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെയുണ്ടായ വെടിവെപ്പില്‍ മുനിസിപ്പാലിറ്റി ജീവനക്കാരന്‍ മരിച്ചു.


0 comments:

Post a Comment