ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസ് പുനഃരന്വേഷിക്കാന്‍ സിബിഐ കോടതിയുടെ ഉത്തരവ്.
'മാതൃഭൂമി' ലേഖകന്‍ ബി.വി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസ് പുനഃരന്വേഷിക്കാന്‍ സിബിഐ കോടതിയുടെ ഉത്തരവ്. 2011 ഏപ്രില്‍ 16ന് രാത്രി ഒമ്പതരയ്ക്ക് ശാസ്താംകോട്ടയില്‍വച്ചാണ് ഉണ്ണിത്താനുനേരെ വധശ്രമമുണ്ടായത്. കൊല്ലം ബ്യൂറോയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് ശാസ്താംകോട്ട ജങ്ഷനില്‍ ബസ്സിറങ്ങിയ ഉണ്ണിത്താനെ ഒരു സംഘം പേര്‍ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉണ്ണിത്താന്‍ രണ്ടുമാസത്തോളം ചികിത്സയില്‍ കഴിയുകയും നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനാകുകയും ചെയ്തു. കൊല്ലം ജില്ലയിലെ പോലീസ് ഉന്നതരും ഗുണ്ടാസംഘവുമായുള്ള അവിഹിത ബന്ധത്തെക്കുറിച്ച് വാര്‍ത്തയെഴുതിയതിനാണ് ഉണ്ണിത്താന്‍ ആക്രമിക്കപ്പെട്ടത്. കേരള പത്രപ്രവര്‍ത്തകയൂണിയന്റെയും മാതൃഭൂമിയുടെയും നിരന്തര സമ്മര്‍ദങ്ങളെത്തുടര്‍ന്നാണ് ഉണ്ണിത്താന്‍ വധശ്രമക്കേസ് ക്രൈംബ്രാഞ്ചിനും തുടര്‍ന്ന് സിബിഐക്കും അന്വേഷണത്തിന് വിട്ടത്.

.jpg)

0 comments:
Post a Comment