ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടും മൂന്നും ഘട്ട വിജ്ഞാപനം തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറപ്പെടുവിച്ചു. ഏപ്രില്‍ ഒമ്പതിനു നടക്കുന്ന രണ്ടാം ഘട്ടത്തിന്റെയും പത്തിനു നടക്കുന്ന മൂന്നാം ഘട്ടത്തിന്റെയും വിജ്ഞാപനമാണ് ഇന്നു പുറത്തിറങ്ങിയത്. വിജ്ഞാപനം പുറപ്പെടുവിച്ചതോടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇന്നുമുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാകും. രാവിലെ 11 മുതല്‍ ഉച്ചയ്ക്കുശേഷം മൂന്നുവരെ ഭരണാധികാരികളായ ജില്ലാ കളക്ടര്‍മാര്‍ക്കും ഓരോ മണ്ഡലത്തിലും തെരഞ്ഞെടുപ്പു കമ്മീഷന്‍ ചുമതല നല്‍കിയ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും 22വരെ പത്രിക സമര്‍പ്പിക്കാം. 24 നു സൂക്ഷ്മപരിശോധന. 26വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.
രണ്ടാം ഘട്ടത്തില്‍ അരുണാചല്‍ പ്രദേശ് (രണ്ടു മണ്ഡലം), മണിപ്പൂര്‍ (ഒന്ന്), മിസോറാം (ഒന്ന്), മേഘാലയ (ഒന്ന്), നാഗാലാന്‍ഡ് (ഒന്ന്) എന്നിവിടങ്ങളിലാണു വോട്ടെടുപ്പ്. മൂന്നാം ഘട്ടമായ ഏപ്രില്‍ 10 നു കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങളിലെ 92 മണ്ഡലങ്ങളില്‍ വോട്ടെടുപ്പു നടക്കും.

0 comments:
Post a Comment