Tuesday, March 11, 2014

മലേഷ്യന്‍ വിമാനം തകര്‍ന്നുവീണത് മലാക്കാ കടലിടുക്കില്‍ ... ?

239 യാത്രക്കാരുമായി ബീജിങ്ങിലേക്ക് യാത്ര പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണത് മലാക്കാ കടലിടുക്കിലാണെന്ന് സംശയം. വ്യോമയാമ നിയന്ത്രണ വിഭാഗവുമായി അവസാനം സന്ദേശം കൈമാറിയ പ്രദേശത്ത് നിന്ന് നൂറുകണക്കിന് കിലോമീറ്റര്‍ പടിഞ്ഞാറുഭാഗത്തേക്ക് വിമാനം തിരിച്ചുപറന്നതായി റഡാറുകളിലെ ദൃശ്യങ്ങള്‍ തെളിയിക്കുന്നതായി മലേഷ്യന്‍ വ്യോമസേന അറിയിച്ചു. വിമാനത്തിനായി കഴിഞ്ഞ നാലുദിവസമായി നടത്തിയ തിരച്ചിലുകള്‍ വിഫലമായ പശ്ചാത്തലത്തിലാണ് മലേഷ്യന്‍ വ്യോമസേനയുടെ പുതിയ കണ്ടെത്തല്‍. മലേഷ്യയിലെ കോട്ടഭാരു നഗരത്തില്‍ നിന്ന് ദിശമാറി താഴ്ന്ന പറന്ന വിമാനം മലാക്ക കടലിടുക്കിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ റഡാറില്‍ തെളിഞ്ഞതായാണ് സൂചന. നൂറികണക്കിന് കിലോമീറ്റര്‍ ദിശമാറി സഞ്ചരിച്ച വിമാനം ഒടുവില്‍ മലാക്ക കടലിടുക്കില്‍ തകര്‍ന്നുവീണതായാണ് നിഗമനം. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് മലേഷ്യന്‍ വ്യോമസേന അറിയിച്ചു. അതേസമയം, മോഷ്ടിക്കപ്പെട്ട പാസ്‌പോര്‍ട്ടുമായി വിമാനത്തില്‍ യാത്ര ചെയ്ത രണ്ട് ഇറാനിയന്‍ പൗരന്‍മാര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമൊന്നുമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 27 യാത്രക്കാരും 12 ജീവനക്കാരുമായി കഴിഞ്ഞ ശനിയാഴ്ചയാണ് വിയറ്റ്‌നാം തീരത്തിനടുത്ത് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 777 വിമാനം തകര്‍ന്ന് വീണത്. ഇന്ത്യയില്‍നിന്നുള്ള 5 യാത്രക്കാര്‍ക്ക് പുറമെ ചൈന, മലേഷ്യ, ഇന്‍ഡോനേഷ്യ, ആസ്‌ട്രേലിയ, ഫ്രാന്‍സ്, അമേരിക്ക തുടങ്ങി 14 രാജ്യങ്ങളില്‍ നിന്നുള്ളയാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.






0 comments:

Post a Comment