Tuesday, March 11, 2014

കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനുളള അന്തിമചര്‍ച്ചകള്‍ ഇന്നു ഡല്‍ഹിയില്‍...

കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനുളള അന്തിമചര്‍ച്ചകള്‍ ഇന്നു ഡല്‍ഹിയില്‍ നടക്കും. കോണ്‍ഗ്രസ് മല്‍സരിക്കുന്ന പതിനഞ്ചുമണ്ഡലങ്ങളിലെ സാധ്യതാ സ്ഥാനാര്‍ഥിപ്പട്ടികയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍ എന്നിവര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പു സമിതിക്കു മുന്‍പാകെ പട്ടിക സമര്‍പ്പിക്കുമുമ്പ്  എ.കെ.ആന്റണിയുമായി ഇരുവരും ചര്‍ച്ച നടത്തും. രണ്ടു വനിതകളെ സ്ഥാനാര്‍ഥികളായി പരിഗണിക്കണമെന്ന നിര്‍ദേശവും ചര്‍ച്ച ചെയ്യും. സിറ്റിങ് എം.പിമാരില്‍ ഏതാനും പേര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. വിജയസാധ്യതയക്കാവും പ്രഥമ പരിഗണന. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഇടപെടലും ഉണ്ടാവും. പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്നും നാളെയും യോഗം ചേരുന്ന സാഹചര്യത്തില്‍, രണ്ടു ദിവസത്തിനുളളില്‍ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കും.


0 comments:

Post a Comment