ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജ്രിരിവാളിനെതിരേ രൂക്ഷവിമര്‍ശനവുമായി വീണ്ടും എഎപി എംഎല്‍എ വിനോദ് കുമാര്‍ ബിന്നി രംഗത്തെത്തി. കേജ്രിവാള്‍ അത്യാഗ്രഹിയും വഞ്ചകനും പ്രധാനമന്ത്രിപദം മോഹിക്കുന്നവനുമാണെന്ന് ബിന്നി കുറ്റപ്പെടുത്തിയത്. കേജ്രിവാളിന്റെ ധനശേഖരണാര്‍ഥമുള്ള വിരുന്നുകളെയും ബിന്നി രൂക്ഷമായി വിമര്‍ശിച്ചു. കേജ്രിവാള്‍ ഭക്ഷണവിരുന്നുകളില്‍ പങ്കെടുക്കാനാണ് പണം വിനിയോഗിക്കുന്നതെന്നും ബിന്നി കുറ്റപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ബിന്നി എഎപി അധ്യക്ഷനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചത്. അന്നാ ഹസാരെയാണ് തനിക്ക് പ്രചോദനമെന്നും അതിനാലാണ് താന്‍ റാലിയില്‍ പങ്കെടുക്കുന്നതെന്നും ബിന്നി അറിയിച്ചു. ന്യൂഡല്‍ഹിയില്‍ നടക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ റാലിയില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം അന്ന ഹസാരെയും പങ്കെടുക്കും. നേരത്തെയും കേജ്രിവാളിനെതിരേ ബിന്നി രംഗത്തെത്തിയിരുന്നു. കേജ്രിവാളിനെ ഹിറ്റ്‌ലര്‍ എന്നു വിശേഷിപ്പിച്ച ബിന്നി തെരഞ്ഞെടുപ്പില്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ എഎപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചിരുന്നു. കേജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന സമയത്ത്, മന്ത്രിസ്ഥാനം നല്‍കാതിരുന്നതില്‍ പ്രതിഷേധിച്ച ബിന്നിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയായിരുന്നു.
Wednesday, March 12, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment