കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. പി.സി. തോമസ് കോട്ടയത്തു മത്സരിക്കാന്‍ ഒരു സാധ്യതയുമില്ലന്ന് ജനതാദള്‍ എസ് നേതാവ് മാത്യു ടി. തോമസ് വ്യക്തമാക്കി. പി.സി. തോമസ് കോട്ടയത്ത് മത്സരിക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലന്നും ഇങ്ങനെയൊരു പേര് പരിഗണനയില്‍ ഇല്ലന്നും മാത്യു ടി തോമസ് പറഞ്ഞു. കേരളാ കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം ജനതാദളില്‍ ലയിച്ച് കോട്ടയത്ത് തോമസ് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോട്ടയത്ത് ജനതാദള്‍ സ്ഥാനാര്‍ഥി പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്ന് മാത്യു ടി. തോമസ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. സ്ഥാനാര്‍ഥിയെ ഇന്നു തന്നെ പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മാത്യു ടി തോമസ് വ്യക്തമാക്കി.
Wednesday, March 12, 2014
Subscribe to:
Post Comments (Atom)
.jpg)






0 comments:
Post a Comment