Thursday, March 13, 2014

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യയില്‍ നക്‌സല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 12,000 പേര്‍....


കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ വിവിധ നക്‌സല്‍ ആക്രമണങ്ങളില്‍ 12,000ത്തിലധം ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മാവോയിസ്റ്റ് അടക്കമുള്ള നക്‌സലുകളുടെ പ്രവര്‍ത്തനം സജീവമായ വിവിധ സംസ്ഥാനങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് ഇത്രയധികം ആളുകള്‍ക്ക് ജീവഹാനി നേരിട്ടത്. വിവരാവകാശ നിയമപ്രകാരം ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 12,188 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 9,471 സാധാരണക്കാരും 2,712 കേന്ദ്ര-സംസ്ഥാന സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ആന്ധ്രുപ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലുണ്ടായ നക്‌സല്‍ ആക്രമണങ്ങളുടെ കണക്കാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.



0 comments:

Post a Comment