Wednesday, March 12, 2014

വിവിദ പാര്‍ട്ടി നേതാക്കന്മാര്‍ എന്‍ എസ്‌ എസ് ജനറല്‍ സെക്രട്ടറി ശ്രീ ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി




കോട്ടയം: ആര്‍ എസ് പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എന്‍എസ്‌എസ് ജനറല്‍സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. സുകുമാരന്‍ നായരുടെ ചങ്ങനാശേരി മതുമൂലയിലുള്ള വീട്ടിലായിരുന്നു കൂടിക്കാഴ്ച. എം പി വീരേന്ദ്രകുമാര്‍, ജോസ് കെ മാണി തുടങ്ങിയവരും എന്‍എസ്‌എസ് ജനറല്‍സെക്രട്ടറിയെ കണ്ട് പിന്തുണ തേടി. 

സുകുമാരന്‍ നായരുടെ വീട്ടില്‍ രാവിലെ 7 മണിക്കാണ് എന്‍ കെ പ്രേമചന്ദ്രന്‍ എത്തിയത്. കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂറോളം നീണ്ടു. മുന്നണി മാറാനിടയായ സാഹചര്യങ്ങളും കൊല്ലത്ത് ജനവിധി തേടാന്‍തീരുമാനിച്ചതും പ്രേമചന്ദ്രന്‍ സുകുമാരന്‍ നായരെ അറിയിച്ചു. സമുദായ പിന്തുണ ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു. പരിഗണിക്കാമെന്ന മറുപടിയാണ് സുകുമാരന്‍ നായര്‍ നല്‍കിയത്. 

യുഡിഎഫിനോടും കോണ്‍ഗ്രസിനോടുമുള്ള അതൃപ്തി സുകുമാരന്‍ നായര്‍ മറച്ചുവച്ചതുമില്ല. സുധീരന്‍റെ മന്നം സമാധി സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. സുധീരന്‍ വിഷയത്തില്‍ എന്‍എസ്‌എസ് നേതൃത്വത്തിന്‍റെ നിലപാടാണ് ശരിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 

സോഷ്യലിസറ്റ് ജനതാ സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ ചൊവ്വാഴ്ച രാത്രി എന്‍എസ്‌എസ്ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറിയെ കണ്ടു. ജോസ് കെ മാണി എം പിയും എന്‍എസ് എസിന്‍റെ പിന്തുണ തേടിയിരുന്നു.

0 comments:

Post a Comment