രാജ്യത്ത് കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമല്ല ഉള്ളതെന്ന് ചാലക്കുടിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.സി. ചാക്കോ. ഇപ്പോഴത്തെ സാഹര്യത്തില്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ചാക്കോ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ചാക്കോ. യു.പി.എ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ പരാജയപ്പെട്ടു. അതുപോലെ അഴിമതിയാരോപണങ്ങള്‍ ചെറുക്കുന്ന കാര്യത്തിലും പാര്‍ട്ടി പരാജയപ്പെട്ടു. പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതില്‍ വിമുഖത കാട്ടിയതും വലിയ തിരിച്ചടിയായി. പ്രധാനമന്ത്രിയുടെ മൗനം പല വ്യാഖ്യാനങ്ങള്‍ക്കും ഇടം നല്‍കി. ആഴ്ചയില്‍ ഒരിക്കലെങ്കിലും പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ട് ഭരണനേട്ടങ്ങള്‍ വിശദീകരിക്കണമെന്ന് മന്ത്രിസഭയില്‍ പലരും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ , ദേശീയതലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടാലും സംസ്ഥാനത്ത് കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തുമെന്നും ഇതാണ് ചരിത്രമെന്നും ചാക്കോ പറഞ്ഞു.
എന്നാല്‍ , ദേശീയതലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടാലും സംസ്ഥാനത്ത് കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തുമെന്നും ഇതാണ് ചരിത്രമെന്നും ചാക്കോ പറഞ്ഞു.
.jpg)






0 comments:
Post a Comment