Thursday, March 13, 2014

നിലാപാടു മാറ്റി.... തൃശൂരില്‍ പി.സി. ചാക്കോയെത്തെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം.

തൃശൂരില്‍ പി.സി. ചാക്കോയെത്തെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം. ഗ്രൂപ്പിനതീതമായി ചാക്കോയുടെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഹൈക്കമാന്‍ഡ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. നേരത്തേ തൃശൂരില്‍ മത്സരിക്കാന്‍ തയാറാണെന്ന് പിസി ചാക്കോ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. തൃശൂരില്‍ പിസി ചാക്കോ മത്സരിക്കുന്നതിനെതിരേ ഡിസിസി ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവ സം മത്സരിക്കാനില്ലെന്ന് ചാക്കോ വ്യക്തമാക്കിയിരുന്നു. ചാലക്കുടിയും തൃശൂരും വെച്ചുമാറാനും തീരുമാനമെടുത്തിരുന്നു. എന്നാല്‍ ചാലക്കുടിയിലല്ലാതെ മത്സരിക്കില്ലെന്ന് സിറ്റിംഗ് എംപി കെ.പി. ധനപാലനും രംഗത്തെത്തിയിരുന്നു. തൃശൂരിലെ സ്ഥാനാര്‍ഥി സംബന്ധിച്ച് തീരുമാനമായതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇന്നു തന്നെ പുറത്തിറങ്ങിയേക്കും.



0 comments:

Post a Comment