2014ലെ ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളില്‍ നടക്കും. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശും യുഎഇയുമാണ് മറ്റ് വേദികള്‍. യുഎഇയിലാണ് സീസണിലെ മത്സരങ്ങള്‍ക്ക് തുടക്കമാകുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇന്ത്യയിലെ മത്സരങ്ങള്‍. ഐപിഎല്ലില്‍ ആദ്യഘട്ടമത്സരങ്ങള്‍ ഏപ്രില്‍ 16 മുതല്‍ 30 വരെ യുഎഇയില്‍ നടക്കും. രണ്ടാംഘട്ട മത്സരങ്ങള്‍ മെയ് 1 മുതല്‍ 13 വരെ ഇന്ത്യയിലും ബംഗ്ലാദേശിലുമായി അരങ്ങേറും. ജൂണ്‍ ഒന്നിന് ഇന്ത്യയില്‍ വെച്ചാണ് ഫൈനല്‍.
Wednesday, March 12, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment