Thursday, March 13, 2014

ഷൂമാക്കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി...

 കഴിഞ്ഞ 73 ദിവസമായി കോമയില്‍ കഴിയുന്ന ഫോര്‍മുല വണ്‍ മുന്‍ചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതായി ഷൂമിയുടെ കുടുംബം അറിയിച്ചു. അബോധാവസ്ഥയില്‍ നിന്നും ഉണര്‍വിലേയ്ക്കുള്ള ലക്ഷണം കണ്ടുതുടങ്ങിയതായിട്ടാണ് ഷൂമിയുടെ ഭാര്യ കൊറിനയെ ഉദ്ധരിച്ചുകൊണ്ട്  മാനേജര്‍ സബീനെ കീമിന്റെ വെളിപ്പെടുത്തല്‍. 2013 ഡിസംബര്‍ 29ന് ആല്‍പ്‌സ് പര്‍വതനിരയിലെ മെറിബെല്‍ റിസോര്‍ട്ടില്‍ സ്‌കീയിംഗിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഫ്രാന്‍സിലെ ആല്‍പ്പന്‍ സിറ്റിയിലെ ഗ്രെനോബിള്‍ ആശുപത്രിയിലാണ് ഷൂമിയെ ശുശ്രൂഷിക്കുന്നത്. ഗ്രെനോബിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വിലമതിക്കാനാവാത്ത സേവനം ഷൂമിയെ പൂര്‍വാവസ്ഥയിലേയ്ക്കു തിരിച്ചുകൊണ്ടുവരുമെന്ന് കീം പറഞ്ഞു. 19 കൊല്ലത്തെ ഫോര്‍മുല വണ്‍ മല്‍സരത്തില്‍ നിന്ന് നാല്‍പ്പത്തിയഞ്ചുകാരനായ ഷൂമി 2012 ലാണ് വിരമിച്ചത്. ഷുമിയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ ആരാധാകര്‍ കാത്തിരിക്കുകയാണ്.



0 comments:

Post a Comment