Friday, March 14, 2014

നികുതി വെട്ടിപ്പ് കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ സിബിഐ റെയ്ഡ് ....

നികുതി വെട്ടിപ്പ് കേസില്‍ ഛത്തീസ്ഗഡിലെ ആം ആദ്മി പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തി. പാര്‍ട്ടി അംഗവും എല്‍ഐസി ഏജന്റുമായ യശ്വന്ദ് സാഹുവിന്റെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടന്നത്. സാഹു നികുതി വിവര കണക്കുകളില്‍ വെട്ടിപ്പ് കാണിച്ചതായും റെയ്ഡില്‍ പലവിധ രേഖകള്‍ പിടിച്ചെടുത്തതായും സിബിഐ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. അതേസമയം സാഹു ആം ആദ്മി പാര്‍ട്ടിയില്‍ യാതൊരുവിധ സ്ഥാനവും വഹിക്കുന്നില്ലെന്ന് ഛത്തീസ്ഗഡിലെ പാര്‍ട്ടിയുടെ കണ്‍വിനര്‍ സങ്കേത് തക്കൂര്‍ പറഞ്ഞു.




0 comments:

Post a Comment