Friday, April 18, 2014

കൊടുമണ്‍ 55-ാം നന്പര്‍ എന്‍ .എസ് .എസ് . കരയോഗത്തിലെ 2503-ാം നന്പര്‍ വനിതാസമാജത്തിന്റെയും ആധ്യാത്മിക പഠനകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ഭഗവദ്ഗീതാ സെമിനാര്‍ തുടങ്ങി





കൊടുമണ്‍: കൊടുമണ്‍ 55-ാം നന്പര്‍ എന്‍.എസ്.എസ്. കരയോഗത്തിലെ 2503-ാം നന്പര്‍ വനിതാസമാജത്തിന്റെയും ആധ്യാത്മിക പഠനകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ഭഗവദ്ഗീതാ സെമിനാര്‍ തുടങ്ങി. ശക്തിഭദ്രാ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് കൊടുമണ്‍ ജി.ഗോപിനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.എ.ശശിധരന്‍പിള്ള അധ്യക്ഷതവഹിച്ചു. വിവിധ കഌസുകളുടെ ഉദ്ഘാടനം എന്‍.എസ്.എസ്. അടൂര്‍ താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍.രവീന്ദ്രന്‍നായര്‍ നിര്‍വഹിച്ചു.
കരയോഗം സെക്രട്ടറി പി.സി.തുളസീധരന്‍നായര്‍, കൊടുമണ്‍ കിഴക്ക് കരയോഗം പ്രസിഡന്റ് എസ്.ശ്രീധരന്‍പിള്ള, കൊടുമണ്‍ തെക്ക് കരയോഗം സെക്രട്ടറി ടി.എ.കരുണാകരന്‍നായര്‍, ഗ്രാമപ്പഞ്ചായത്തംഗം എ.ജി.ശ്രീകുമാര്‍, എ.എസ്.ജനാര്‍ദ്ദനകുറുപ്പ്, പ്രസന്നകുമാരക്കുറുപ്പ്, രാമന്‍കുട്ടിനായര്‍, അരവിന്ദാക്ഷന്‍നായര്‍, അജിത്കുമാര്‍, വനിതാസമാജം പ്രസിഡന്റ് കെ.പി.ശ്രീലത, സെക്രട്ടറി ഗീതാ ഗോപി, ട്രഷറര്‍ ലതിക അരവിന്ദ് എന്നിവര്‍ പ്രസംഗിച്ചു.
റാന്നി ആദ്ധ്യാത്മികശാസ്ത്ര സാധ്യായവേദി ഭാരവാഹികളായി പ്രതിഭ മനോജ്, യജ്ഞാചാര്യന്‍ റാന്നി പിരളയില്‍ പരമേശ്വരന്‍ നന്പൂതിരി, വി.പി.വിജയമോഹനന്‍ എന്നിവര്‍ വിവിധ കഌസുകള്‍ നയിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ ഗീതാ കഌസ് ഉണ്ടാകും.

0 comments:

Post a Comment