Saturday, April 19, 2014

കോയമ്പത്തൂര്‍ രാംനഗര്‍ എന്‍ .എസ് .എസ് . കരയോഗം വാര്‍ഷികദിനവും കുടുംബസംഗമവും നടത്തുന്നു




കോയമ്പത്തൂര്‍: എന്‍.എസ്.എസ്. രാംനഗര്‍ കരയോഗം 20ന് കോയമ്പത്തൂര്‍ മലയാളിസമാജം ഹാളില്‍ വാര്‍ഷികദിനവും കുടുംബസംഗമവും നടത്തുന്നു.
പ്രൊഫ. കെ. മിനിമേനോന്‍ പരിപാടി ഉദ്ഘാടനംചെയ്യും. കോയമ്പത്തൂര്‍ എന്‍.എസ്.എസ്. പ്രസിഡന്റ് ഡോ. വി.കെ.ബി. നായര്‍ അധ്യക്ഷതവഹിക്കും. എം.പി. ഗോപാലകൃഷ്ണന്‍, കെ.കെ. രാമചന്ദ്രന്‍, കെ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രത്യേകക്ഷണിതാക്കളായി പ്രസംഗിക്കും. വൈകുന്നേരം നാലരമണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ലേഡീസ് വിങ്ങിന്റെ തിരുവാതിരക്കളിയും രാംനഗര്‍ കരയോഗം കുട്ടികളുടെ ഡാന്‍സും അവതരിപ്പിക്കും.

0 comments:

Post a Comment