Wednesday, April 30, 2014

പെരുമ്പാവൂര്‍ പുന്നയം എന്‍ .എസ് .എസ് . കരയോഗം ശതാബ്ദി ആഘോഷിച്ചു





പെരുമ്പാവൂര്‍: പുന്നയം എന്‍.എസ്.എസ്. കരയോഗം, എന്‍.എസ്.എസ്. ശതാബ്ദി ആഘോഷിച്ചു. കുടുബംസംഗമവും നടത്തി. കരയോഗം വൈസ് പ്രസിഡന്റ് എം.രവീന്ദ്രനാഥന്‍ നായര്‍ അധ്യക്ഷനായി. യൂണിയന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്‍.മോഹനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.എസ്.രാജന്‍ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ.പി.ആര്‍.മുരളീധരന്‍, അഡ്വ.ടി.എന്‍.ദിലീപ് കുമാര്‍, കെ.കെ.പ്രഭാകരന്‍ നായര്‍, വി.ഉദയകുമാര്‍, ഗീതാ സുകുമാരന്‍, സരോജിനി രാമകൃഷ്ണന്‍ നായര്‍, ടി.യു. രഘുനാഥന്‍ നായര്‍, ഇ.എന്‍.ഹരിഹരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment