കോഴഞ്ചേരി: ആറന്മുള വിമാനത്താവളപദ്ധതി പൂര്‍ണമായി ഉപേക്ഷിക്കണമെന്നും നല്‍കിയ അനുമതികള്‍ റദ്ദുചെയ്യണമെന്നും എന്‍.എസ്.എസ്. കരയോഗത്തില്‍ പ്രമേയം പാസ്സായി.
കിടങ്ങന്നൂര്‍ 400-ാം നന്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ പൊതുയോഗത്തിലാണ് പ്രമേയം പാസ്സായത്.
നായര്‍കുടുംബങ്ങളുടെ താല്പര്യവും സംരക്ഷണവും ഉറപ്പുവരുത്തുന്ന ഉറച്ച സമീപനം എന്‍.എസ്.എസ്. നേതൃത്വം പരസ്യമായി പ്രകടിപ്പിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. വിമാനത്താവളപദ്ധതിക്കെതിരെ നടന്നുവരുന്ന സത്യാഗ്രഹത്തില്‍ കരയോഗത്തിലെ അംഗങ്ങള്‍ ഒരു ദിവസം പങ്കെടുക്കണമെന്നും തീരുമാനിച്ചു.
31 അംഗങ്ങള്‍ ഒപ്പിട്ടുനല്‍കിയ നോട്ടീസ് പ്രകാരം, കരയോഗം പ്രസിഡന്റ് പി.ഉണ്ണിക്കൃഷ്ണന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ എസ്.ബാലകൃഷ്ണന്‍നായര്‍ അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠ്യേനയാണ് പാസ്സായതെന്ന് കരയോഗം സെക്രട്ടറി കെ.എന്‍.വിശ്വനാഥന്‍നായര്‍ അറിയിച്ചു.






0 comments:
Post a Comment