Wednesday, April 16, 2014

ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ സനാതന ധര്‍മ്മവേദിയുടെ നേതൃത്വത്തില്‍ പുത്തന്‍കാവ് നട ഭഗവതി ക്ഷേത്രത്തില്‍ 24 മുതല്‍ 28 വരെ സനാതന ധര്‍മ്മ പ്രബോധനക്ലാസ്സും ആദ്ധ്യാത്മിക യജ്ഞവും നടക്കും.





ചെങ്ങന്നൂര്‍: അങ്ങാടിക്കല്‍ സനാതന ധര്‍മ്മവേദിയുടെ നേതൃത്വത്തില്‍ പുത്തന്‍കാവ് നട ഭഗവതി ക്ഷേത്രത്തില്‍ 24 മുതല്‍ 28 വരെ സനാതന ധര്‍മ്മ പ്രബോധനക്ലാസ്സും ആദ്ധ്യാത്മിക യജ്ഞവും നടക്കും.
24ന് ഏഴിന് മേല്‍ശാന്തി ജയകൃഷ്ണന്‍ നമ്പൂതിരി യജ്ഞശാലയില്‍ ദീപം തെളിക്കും. വൈകിട്ട് 6.45ന് അങ്ങാടിക്കല്‍ കരയോഗം പ്രസിഡന്റ് കെ. രാധാകൃഷ്ണന്‍നായര്‍ അധ്യക്ഷത വഹിക്കുന്ന ആദ്ധ്യാത്മിക സമ്മേളനം ചെങ്ങന്നൂര്‍ സബ് ജഡ്ജി എ.എസ്. മല്ലിക ഉദ്ഘാടനം ചെയ്യും.
ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ജന. സെക്രട്ടറി സ്വാമി അയ്യപ്പദാസ് മുഖ്യപ്രഭാഷണം നടത്തും.
എല്ലാ ദിവസവും ഒമ്പത് മുതല്‍ 11.30 വരെ സ്വാമി ബ്രഹ്മാനന്ദ തീര്‍ഥപാദര്‍ സനാതന ധര്‍മ്മബോധന ക്ലാസ് നടത്തും. വൈകിട്ട് 6.45ന് കീഴ്‌ചേരിമേല്‍ എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ് ശ്രീകുമാരന്‍നായര്‍ അധ്യക്ഷത വഹിക്കുന്ന ആദ്ധ്യാത്മിക സമ്മേളനത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.
26ന് വൈകീട്ട് 6.45ന് റിട്ട. ജില്ലാ സപ്ലൈ ഓഫീസര്‍ ശിവപ്രസാദ് അധ്യക്ഷത വഹിക്കുന്ന ആദ്ധ്യാത്മിക സമ്മേളനത്തില്‍ എം.ജി. സര്‍വകലാശാല റിട്ട. െഡപ്യൂട്ടി രജിസ്ട്രാര്‍ ആചാര്യ ഗോപാലകൃഷ്ണ വൈദിക് മുഖ്യപ്രഭാഷണം നടത്തും. 27ന് വൈകിട്ട് 6.45ന് ഇടനാട് എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണന്‍നായര്‍ അധ്യക്ഷത വഹിക്കുന്ന ആദ്ധ്യാത്മിക സമ്മേളനത്തില്‍ കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധര്‍മ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ മുഖ്യപ്രഭാഷണം നടത്തും.
28ന് 11.30ന് കുട്ടികള്‍ക്ക് ക്വിസ് മത്സരം നാലിന് വഞ്ചിപ്പാട്ട് വൈകിട്ട് അഞ്ചിന് തിരുവാതിരകളി 6.45ന് തിരുവനന്തപുരം നന്ദിയോട് നളന്ദാ ടി.ടി.ഐ. റിട്ട. എച്ച്.എം. ഭാഗീരഥിയമ്മ അധ്യക്ഷത വഹിക്കുന്ന ആദ്ധ്യാത്മിക സമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.
വിവേകാനന്ദ കേന്ദ്രവേദിക് മിഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. എം. ലക്ഷ്മീകുമാരി മുഖ്യപ്രഭാഷണം നടത്തും.

0 comments:

Post a Comment