പന്മന: എന്‍.എസ്.എസ്. ശതാബ്ദി, കരുനാഗപ്പള്ളി താലൂക്ക് എന്‍.എസ്.എസ്. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി താലൂക്ക് യൂണിയന്‍ തെക്കന്‍ മേഖലാ കരയോഗ പ്രവര്‍ത്തകസമ്മേളനം നടന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് പ്ലാവേലില്‍ എസ്.രാമകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി എന്‍.എസ്.എസ്. കുടുംബമേളകളും യൂണിയന്‍ തലത്തില്‍ ബാലകലാമേളകളും നടത്തും. എന്‍.എസ്.എസ്. സ്വയംസംരഭക വിപണന പ്രദര്‍ശന മേള, ആത്മീയപഠനകേന്ദ്ര രൂപവത്കരണം, എന്‍.എസ്.എസ്. ശതാബ്ദി ഫണ്ട് സമര്‍പ്പണം, ജൂബിലി ഫണ്ട് സമാഹരണം, പഞ്ചായത്തുതല സമ്മേളനങ്ങള്‍, വിളംബരം തുടങ്ങിയവ നടത്താനും തീരുമാനിച്ചു. ശതാബ്ദിയാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് ആഗസ്തില്‍ നായര്‍ മഹാസമ്മേളനവും സംഘടിപ്പിക്കും. യോഗത്തില്‍ വനിതാ യൂണിയന്‍ പ്രസിഡന്റ് വി.ലളിതമ്മ, കോലത്ത് വേണുഗോപാല്‍, അഡ്വ. വി.രാജീവ്, തെക്കുംഭാഗം സുരേഷ്, പന്മന ബാലകൃഷ്ണന്‍, ഐയ്ക്കര ഗോപാലകൃഷ്ണപിള്ള, മധുസൂദനന്‍ പിള്ള, പി.ടി.ഉണ്ണികൃഷ്ണപിള്ള, എസ്.ആര്‍.കെ.പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന്‍ സെക്രട്ടറി വി.സോമന്‍ നായര്‍ സ്വാഗതവും എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ വി.ആര്‍.സുനില്‍ നന്ദിയും പറഞ്ഞു.
Sunday, April 20, 2014
പന്മന എന്‍ .എസ് .എസ് . ശതാബ്ദി , കരുനാഗപ്പള്ളി താലൂക്ക് എന്‍ .എസ് .എസ് . പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി താലൂക്ക് യൂണിയന്‍ തെക്കന്‍ മേഖലാ കരയോഗ പ്രവര്‍ത്തകസമ്മേളനം നടന്നു
പന്മന: എന്‍.എസ്.എസ്. ശതാബ്ദി, കരുനാഗപ്പള്ളി താലൂക്ക് എന്‍.എസ്.എസ്. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി താലൂക്ക് യൂണിയന്‍ തെക്കന്‍ മേഖലാ കരയോഗ പ്രവര്‍ത്തകസമ്മേളനം നടന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് പ്ലാവേലില്‍ എസ്.രാമകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി എന്‍.എസ്.എസ്. കുടുംബമേളകളും യൂണിയന്‍ തലത്തില്‍ ബാലകലാമേളകളും നടത്തും. എന്‍.എസ്.എസ്. സ്വയംസംരഭക വിപണന പ്രദര്‍ശന മേള, ആത്മീയപഠനകേന്ദ്ര രൂപവത്കരണം, എന്‍.എസ്.എസ്. ശതാബ്ദി ഫണ്ട് സമര്‍പ്പണം, ജൂബിലി ഫണ്ട് സമാഹരണം, പഞ്ചായത്തുതല സമ്മേളനങ്ങള്‍, വിളംബരം തുടങ്ങിയവ നടത്താനും തീരുമാനിച്ചു. ശതാബ്ദിയാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് ആഗസ്തില്‍ നായര്‍ മഹാസമ്മേളനവും സംഘടിപ്പിക്കും. യോഗത്തില്‍ വനിതാ യൂണിയന്‍ പ്രസിഡന്റ് വി.ലളിതമ്മ, കോലത്ത് വേണുഗോപാല്‍, അഡ്വ. വി.രാജീവ്, തെക്കുംഭാഗം സുരേഷ്, പന്മന ബാലകൃഷ്ണന്‍, ഐയ്ക്കര ഗോപാലകൃഷ്ണപിള്ള, മധുസൂദനന്‍ പിള്ള, പി.ടി.ഉണ്ണികൃഷ്ണപിള്ള, എസ്.ആര്‍.കെ.പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന്‍ സെക്രട്ടറി വി.സോമന്‍ നായര്‍ സ്വാഗതവും എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ വി.ആര്‍.സുനില്‍ നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment