Saturday, April 19, 2014

വടക്കാഞ്ചേരി തലപ്പിള്ളി താലൂക്ക് എന്‍ .എസ് .എസ് . യൂണിയന്റെ ശതാബ്ദി ബാലകലോത്സവം തുടങ്ങി





വടക്കാഞ്ചേരി : തലപ്പിള്ളി താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ മൂന്ന് ദിവസത്തെ ശതാബ്ദി ബാലകലോത്സവം വടക്കാഞ്ചേരി എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ തുടങ്ങി. കഥകളി ആചാര്യന്‍ കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. താലൂക്ക് എന്‍.എസ്.എസ്. പ്രസിഡന്റ് അഡ്വ. പി. ഹൃഷികേശ് അദ്ധ്യക്ഷനായി. ഡോ. കെ. അരവിന്ദാക്ഷന്‍, കെ. രവീന്ദ്രന്‍, എന്‍. കൃഷ്ണകുമാര്‍, കെ.ടി. രാമചന്ദ്രന്‍, ടി.എന്‍. ലളിത, പി.എം. പ്രകാശ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment