Friday, April 18, 2014

പന്തളം കുരന്പാല ഇടഭാഗം എന്‍ .എസ് .എസ് . വനിതാസമാജത്തിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു





പന്തളം: കുരന്പാല ഇടഭാഗം എന്‍.എസ്.എസ്. വനിതാസമാജത്തിന്റെ വാര്‍ഷികാഘോഷം എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ധനസഹായവും ചികിത്സാ ധനസഹായ വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
വനിതാസമാജം പ്രസിഡന്റ് സരോജനിയമ്മ അധ്യക്ഷത വഹിച്ചു. പ്രതിനിധിസഭാംഗം തോപ്പില്‍ കൃഷ്ണക്കുറുപ്പ്, സരസ്വതിയമ്മ, രമാ രാജന്‍, മാലതി ചുളൂര്‍, െപ്രാഫ. കെ.കൃഷ്ണപിള്ള, കിരണ്‍ കുരന്പാല, സരസ്വതി ജി. കുറുപ്പ്, എന്‍.അജിത്കുമാര്‍, മഞ്ജു ഗണേഷ്, അജിതകുമാരി, ആര്‍.ഭാസ്‌കരക്കുറുപ്പ്, ആര്‍.വിജയക്കുറുപ്പ്, ശരണ്യ, ഉഷാ മധു, കെ.ജഗദമ്മ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment