Wednesday, April 2, 2014

മാവേലിക്കര എന്‍ .എസ് .എസ് . യൂണിയന്‍ വായ്പാ വിതരണമേള





മാവേലിക്കര: താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെയും മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലുള്ള വായ്പാ വിതരണമേള വ്യാഴാഴ്ച നടക്കും. രാവിലെ 10ന് പുതിയകാവ് എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ ചേരുന്ന യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ.എം. രാജഗോപാലപിള്ള വായ്പാവിതരണം ഉദ്ഘാടനം ചെയ്യും. സോഷ്യല്‍ സര്‍വീസ് സെക്രട്ടറി വി.വി. ശശിധരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. ധനലക്ഷ്മി ബാങ്കിന്റെ സഹകരണത്തോടെ 47 സ്വയം സഹായ സംഘങ്ങള്‍ക്കായി 3 കോടി 58 ലക്ഷം രൂപ വിതരണം ചെയ്യുമെന്ന് യൂണിയന്‍ സെക്രട്ടറി ജെ. ശാന്തസുന്ദരന്‍ അറിയിച്ചു.

0 comments:

Post a Comment