ഹരിപ്പാട്: കേരളത്തിലെ 15 ലക്ഷത്തോളം വരുന്ന വിളക്കിത്തല നായര്‍ സമുദായത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന മുന്നണിയെ തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്ന് വിളക്കിത്തല നായര്‍ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. മോഹനന്‍ പറഞ്ഞു. സമാജം കാര്‍ത്തികപ്പള്ളി താലൂക്ക് യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താലൂക്ക് പ്രസിഡന്റ് എന്‍. ചന്ദ്രന്റെ അധ്യക്ഷതയില്‍ ഡയറക്ടര്‍ ബോര്‍ഡംഗം അഡ്വ. എന്‍. വിജയന്‍, വനിതാ സമാജം പ്രസിഡന്റ് സരസ്വതി, സെക്രട്ടറി എസ്. മായ, ശോഭ ശ്രീധരന്‍, സുരേഷ്, പി.കെ. വാസുദേവപ്പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment