കോതമംഗലം: പല്ലാരിമംഗലം എന്‍എസ്എസ് കരയോഗം ശതാബ്ദിയാഘോഷവും കുടുംബമേളയും നടത്തി. പല്ലാരിമംഗലം ശിവക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടി യൂണിയന്‍ സെക്രട്ടറി കെ. വിജയകുമാര്‍ ഉദ്ഘാടനംചെയ്തു. കരയോഗം പ്രസിഡന്റ് കെ. തങ്കപ്പന്‍നായര്‍ അധ്യക്ഷനായി. വനിതാസമാജം യൂണിയന്‍ പ്രസിഡന്റ് ടി.പി. ഭവാനിയമ്മ, 80കഴിഞ്ഞ അംഗങ്ങളെ ആദരിച്ചു.
സരിതാസ് നാരായണന്‍നായര്‍ കലാമേള വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. പ്രതിനിധിസഭാ മെമ്പര്‍ പി.പി. സജീവ് മുഖ്യപ്രഭാഷണം നടത്തി. ഡോ. വി. സജികുമാര്‍ ക്ലാസ് നയിച്ചു. എം.കെ. സുമതിയമ്മ, പി.എന്‍. വിജയന്‍കുഞ്ഞി, ടി.എം. നാരായണന്‍നായര്‍, പി.പി. വിശ്വനാഥന്‍, എന്‍. പരമേശ്വരന്‍നായര്‍, എം.എസ്. കേശവന്‍, വിശ്വനാഥ കൈമള്‍ എന്നിവര്‍ നേതൃത്വം നല്‍കി.






0 comments:
Post a Comment