ചേര്‍ത്തല: ചേര്‍ത്തല താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ എന്‍.എസ്.എസ്. ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മെയ് 10ന് നടത്താന്‍ താലൂക്ക് കരയോഗ പ്രവര്‍ത്തക സമ്മേളനം തീരുമാനിച്ചു.
ശതവാര്‍ഷിക ആചരണത്തിന്റെ ഭാഗമായി താലൂക്ക് തലത്തിലും കരയോഗ തലത്തിലും നടപ്പാക്കേണ്ട പദ്ധതികളും യോഗം തീരുമാനിച്ചു. എന്‍.എസ്.എസ്. യൂണിയന്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ. പങ്കജാക്ഷപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍നായര്‍ വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കരയോഗം ഭാരവാഹികളായ പി.എന്‍. ധര്‍മരാജ്, ശ്രീകുമാര്‍ കൊച്ചന്തറ, സോമനാഥന്‍നായര്‍, ഗോപാലകൃഷ്ണന്‍നായര്‍, ഉണ്ണികൃഷ്ണന്‍, അജിത്ത്കുമാര്‍, സുരേഷ്, രാജീവ്, സജീവ്, ശ്രീധരപ്പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
എന്‍.എസ്.എസിന്റെ ഭവനദാന പദ്ധതിപ്രകാരമുള്ള സഹായധനം കെ. പങ്കജാക്ഷപ്പണിക്കര്‍ വിതരണം ചെയ്തു. എന്‍.എസ്.എസ്. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.ജി. ചിന്താര്‍മണി സ്വാഗതവും എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ എസ്. ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.






0 comments:
Post a Comment