കട്ടപ്പന: ഹൈറേഞ്ച് സംരക്ഷണസമിതിയില്‍നിന്ന് ഹൈറേഞ്ച് എന്‍.എസ്.എസ്. യൂണിയന്‍ പിന്മാറണമെന്ന് കാഞ്ചിയാര്‍ 2791-ാം നമ്പര്‍ ശ്രീദേവിവിലാസം എന്‍.എസ്.എസ്. കരയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാഞ്ചിയാര്‍ കരയോഗമന്ദിരത്തില്‍ കൂടിയ അംഗങ്ങളുടെ പൊതുയോഗത്തിലാണ് പ്രമേയം പാസ്സാക്കിയത്. ഹൈറേഞ്ച് സംരക്ഷണസമിതി ദിശാബോധം നഷ്ടപ്പെട്ട് ചില സങ്കുചിതതാല്പര്യക്കാരുടെ ൈകയിലകപ്പെട്ടിരിക്കുകയാണെന്ന് പ്രമേയത്തില്‍ പറയുന്നു. എന്‍.എസ്.എസ്സിന്റേത് സമദൂരനിലപാടാണ് എന്നിരിക്കെ, ഹൈറേഞ്ച് യൂണിയന്‍ പ്രസിഡന്റ് സംരക്ഷണസമിതിയുടെ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായും പ്രമേയത്തില്‍ ആരോപിക്കുന്നു. യോഗത്തില്‍ കരയോഗം പ്രസിഡന്റും യൂണിയന്‍ ഭരണസമിതി അംഗവുമായ എസ്.കെ.സതീഷ്‌കുമാര്‍ അധ്യക്ഷനായിരുന്നു. ജോയിന്റ് സെക്രട്ടറി ദിലീപ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ കരയോഗം പ്രസിഡന്റ് എം.ജി.നാരായണന്‍ നായര്‍ നന്ദി രേഖപ്പെടുത്തി.
Tuesday, April 8, 2014
കട്ടപ്പന ഹൈറേഞ്ച് സംരക്ഷണസമിതിയില്‍നിന്ന് ഹൈറേഞ്ച് എന്‍ .എസ് .എസ് . യൂണിയന്‍ പിന്മാറണം - കാഞ്ചിയാര്‍ കരയോഗം
കട്ടപ്പന: ഹൈറേഞ്ച് സംരക്ഷണസമിതിയില്‍നിന്ന് ഹൈറേഞ്ച് എന്‍.എസ്.എസ്. യൂണിയന്‍ പിന്മാറണമെന്ന് കാഞ്ചിയാര്‍ 2791-ാം നമ്പര്‍ ശ്രീദേവിവിലാസം എന്‍.എസ്.എസ്. കരയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാഞ്ചിയാര്‍ കരയോഗമന്ദിരത്തില്‍ കൂടിയ അംഗങ്ങളുടെ പൊതുയോഗത്തിലാണ് പ്രമേയം പാസ്സാക്കിയത്. ഹൈറേഞ്ച് സംരക്ഷണസമിതി ദിശാബോധം നഷ്ടപ്പെട്ട് ചില സങ്കുചിതതാല്പര്യക്കാരുടെ ൈകയിലകപ്പെട്ടിരിക്കുകയാണെന്ന് പ്രമേയത്തില്‍ പറയുന്നു. എന്‍.എസ്.എസ്സിന്റേത് സമദൂരനിലപാടാണ് എന്നിരിക്കെ, ഹൈറേഞ്ച് യൂണിയന്‍ പ്രസിഡന്റ് സംരക്ഷണസമിതിയുടെ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായും പ്രമേയത്തില്‍ ആരോപിക്കുന്നു. യോഗത്തില്‍ കരയോഗം പ്രസിഡന്റും യൂണിയന്‍ ഭരണസമിതി അംഗവുമായ എസ്.കെ.സതീഷ്‌കുമാര്‍ അധ്യക്ഷനായിരുന്നു. ജോയിന്റ് സെക്രട്ടറി ദിലീപ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ കരയോഗം പ്രസിഡന്റ് എം.ജി.നാരായണന്‍ നായര്‍ നന്ദി രേഖപ്പെടുത്തി.
Subscribe to:
Post Comments (Atom)

0 comments:
Post a Comment