Monday, April 28, 2014

മൂവാറ്റുപുഴ പായിപ്ര കരയോഗം വനിതാസംഗമവും കുടുംബമേളയും നടത്തി





മൂവാറ്റുപുഴ: പായിപ്ര എന്‍.എസ്.എസ്. കരയോഗം വനിതാസംഗമവും കുടുംബമേളയും നടത്തി. വനിതാസംഗമം എം.ജി.സര്‍വകലാശാല ബി.എഡ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.ജി.ജയശ്രീ നിര്‍വഹിച്ചു. വനിതാ യൂണിയന്‍ സെക്രട്ടറി പ്രസന്ന മുരളീധരന്‍ അധ്യക്ഷത വഹിച്ചു.
കുടുംബമേളയും എന്‍.എസ്.എസ്. ശതാബ്ദി ആഘോഷവും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് മുരളി അകത്തൂട്ട് അധ്യക്ഷനായി. സെക്രട്ടറി എന്‍.കൃഷ്ണന്‍ നായര്‍, പ്രസന്ന മുരളീധരന്‍, കരയോഗം സ്ഥാപക പ്രസിഡന്റ് വി.പി.ആര്‍.കര്‍ത്ത, പി.ടി.കൃഷ്ണന്‍കുട്ടി, ബാലസമാജം പ്രസിഡന്റ് യദുകൃഷ്ണന്‍, യൂണിയന്‍ പ്രതിനിധി കെ.എസ്.സന്തോഷ്, യൂണിയന്‍ സെക്രട്ടറി ആര്‍.അനില്‍കുമാര്‍, താലൂക്ക് ആദ്ധ്യാത്മിക പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ ലക്ഷ്മണന്‍ നായര്‍, ഇ.ടി.ജയേഷ് എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment