Friday, April 18, 2014

കരുനാഗപ്പള്ളി എന്‍ .എസ് .എസ് .താലൂക്ക് യൂണിയന്‍ വടക്കന്‍ മേഖലാ പ്രവര്‍ത്തകസമ്മേളനം ഉദ്ഘാടനം ചെയ്തു





കരുനാഗപ്പള്ളി: എന്‍.എസ്.എസ്. ശതാബ്ദി ആഘോഷങ്ങളുടെയും, കരുനാഗപ്പള്ളി താലൂക്ക് എന്‍.എസ്.എസ്. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായി താലൂക്ക് യൂണിയന്‍ വടക്കന്‍മേഖലാ പ്രവര്‍ത്തകസമ്മേളനം ചേര്‍ന്നു.
വലിയകുളങ്ങര ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് പ്ലാവേലില്‍ എസ്.രാമകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി വി.സോമന്‍ നായര്‍ സ്വാഗതവും എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ വി.ആര്‍.സുനില്‍ നന്ദിയും പറഞ്ഞു. വനിതാ യൂണിയന്‍ പ്രസിഡന്റ് വി.ലളിതമ്മ, യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ കെ.രാജശേഖരന്‍, എ.ആര്‍.ഗോപിനാഥന്‍ ഉണ്ണിത്താന്‍, അമ്പാട്ട് അശോകന്‍, കെ.ശങ്കരപ്പിള്ള, പി.ടി.ഉണ്ണികൃഷ്ണന്‍, പ്രതിനിധി സഭാ അംഗങ്ങളായ ചിറപ്പുറത്ത് മുരളി, കെ.അനില്‍കുമാര്‍, കെ.ബി.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കരയോഗം, വനിതാസമാജം, സ്വയംസഹായസംഘം ഭാരവാഹികളും സമ്മേളനത്തില്‍ പങ്കെടുത്തു.
ആഘോഷപരിപാടികളുടെ ഭാഗമായി കരയോഗതലംമുതല്‍ വിവിധ പരിപാടികള്‍ നടത്താന്‍ സമ്മേളനത്തില്‍ തീരുമാനമായി. കരയോഗ തലത്തില്‍ കുടുംബമേളകള്‍, യൂണിയന്‍ തലത്തില്‍ ബാലകലാമേള, എന്‍.എസ്.എസ്. സ്വയംസംരംഭക വിപണന പ്രദര്‍ശനമേള, ആത്മീയപഠനകേന്ദ്രം രൂപവത്കരണം, എന്‍.എസ്.എസ്. ശതാബ്ദി ഫണ്ട് സമര്‍പ്പണം, ജൂബിലി ഫണ്ട് സമാഹരണം, ചികിത്സാ വിവാഹധനസഹായ സമാഹരണം, പഞ്ചായത്തുതലസമ്മേളനം, വിളംബരജാഥ എന്നിവ നടത്താനും തീരുമാനിച്ചു. ആഘോഷപരിപാടികളുടെ സമാപനംകുറിച്ച് ആഗസ്തില്‍ നായര്‍മഹാസമ്മേളനവും നടത്തും.

0 comments:

Post a Comment