Thursday, April 10, 2014

മുന്നണികളോടുള്ള സമദൂര നയത്തിലൂടെ എന്‍ .എസ്. എസ് പരീക്ഷണം നടത്തുന്നു- സുകുമാരന്‍ നായര്‍




ചങ്ങനാശ്ശേരി: മുന്നണികളോടുള്ള സമദൂര നയത്തിലൂടെ എന്‍.എസ്.എസ് പരീക്ഷണം നടത്തുകയാണെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിലെ ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയ സുകുമാരന്‍ നായര്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ്. ശരിദൂരനയമാണ് സ്വീകരിച്ചത്. സമദൂരനയം സ്വീകരിച്ചതിലൂടെ ഈ പാര്‍ലെമന്റ് തിരഞ്ഞെടുപ്പില്‍ എന്താണ് സംഭവിക്കുന്നതെന്ന് പരീക്ഷിക്കുകയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

0 comments:

Post a Comment