Tuesday, April 29, 2014

കാഞ്ഞങ്ങാട് പെരിയയില്‍ എന്‍ .എസ് .എസ് . മന്ദിരം നിര്‍മിക്കും





കാഞ്ഞങ്ങാട്: പെരിയയില്‍ എന്‍.എസ്.എസ്സിന് മന്ദിരം നിര്‍മിക്കുന്നു. മെയ് മൂന്നിന് രാവിലെ 9.30ന് മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള മന്ദിരത്തിന് തറക്കല്ലിടും. സുരഭി ഓഡിറ്റോറിയത്തിലെ മന്നം നഗറില്‍ നടക്കുന്ന ശിലാസ്ഥാപന ചടങ്ങിനുശേഷം കുടുംബസംഗമവും കലാപരിപാടികളും നടക്കും. അരക്കോടി രൂപയാണ് കെട്ടിടത്തിന് ചെലവു കണക്കാക്കുന്നതെന്ന് പെരിയ കരയോഗം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം, ജില്ലാ-സംസ്ഥാന കലാ-കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ കുട്ടികള്‍ക്കും ഉപഹാരം നല്‍കും. ടി.പീതാബരന്‍ നായര്‍, പി.കുഞ്ഞിരാമന്‍ നായര്‍, പ്രമോദ് പെരിയ, വി.കെ.അരവിന്ദന്‍, പി.പദ്മനാഭന്‍ നായര്‍, ടി.രാമകൃഷ്ണന്‍ നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

0 comments:

Post a Comment