കൊല്ലം: താലൂക്ക് എന്‍.എസ്.എസ്.യൂണിയന്റെയും മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ കൊല്ലം ധനലക്ഷ്മി ബാങ്കിന്റെ സഹകരണത്തോടെ വനിതാസ്വയംസഹായസംഘങ്ങള്‍ക്ക് രണ്ടുകോടി രൂപ വായ്പയായി വിതരണംചെയ്തു. താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റും എന്‍.എസ്.എസ്.ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ ഡോ. ജി.ഗോപകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ കമ്മിറ്റി മെമ്പറന്മാരായ മംഗലത്ത് ചന്ദ്രശേഖരന്‍ പിള്ള, ടി.രാധാകൃഷ്ണപിള്ള, സുനില്‍ കുമാര്‍, സുരേഷ്‌കുമാര്‍, എം.പ്രസാദ്, വനിതാ യൂണിയന്‍ കമ്മിറ്റിയംഗങ്ങളായ കമലാദേവി, പൊന്നമ്മപ്പിള്ള, രാജേശ്വരിയമ്മ, ഗീതാസുരേഷ്, ഗീതാഗോപിനാഥ് എം.എസ്.എസ്.എസ്.കോ-ഓര്‍ഡിനേറ്ററന്മാര്‍ എന്നിവര്‍ സംബന്ധിച്ചു. യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തടത്തിവിള രാധാകൃഷ്ണന്‍ സ്വാഗതവും യൂണിയന്‍ സെക്രട്ടറി എം.തുളസീധരന്‍ പിള്ള നന്ദിയും പറഞ്ഞു.






0 comments:
Post a Comment