Monday, April 28, 2014

കൊട്ടാരക്കര സദാനന്ദപുരം എന്‍ .എസ് .എസ് . കരയോഗമന്ദിരം ഉദ്ഘാടനം ചെയ്തു





കൊട്ടാരക്കര: സദാനന്ദപുരം എന്‍.എസ്.എസ്. കരയോഗം പുതുതായി നിര്‍മിച്ച കരയോഗമന്ദരിത്തിന്റെ ഉദ്ഘാടനം താലൂക്ക് യൂണിയന്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡംഗവുമായ ഹൈലാന്‍ഡ് ആര്‍.രാജേന്ദ്രന്‍ പിള്ള നിര്‍വ്വഹിച്ചു. കരയോഗം പ്രസിഡന്റ് ജി.രഘുനാഥന്‍പിള്ളയുടെ അധ്യക്ഷതയില്‍ സമുദായാചാര്യന്റെ ഫോട്ടോ അനാച്ഛാദനം താലൂക്ക് യൂണിയന്‍ െവെസ് പ്രസിഡന്റ് പുത്തൂര്‍ രവി നിര്‍വഹിച്ചു. യൂണിയന്‍ സെക്രട്ടറി സി.അനില്‍കുമാര്‍ പ്രഭാഷണം നടത്തി. ആധ്യാത്മിക പഠനക്ലാസ്സിന്റെ ഉദ്ഘാടനം എന്‍.എസ്.എസ്. പ്രതിനിധി സഭാംഗം ജി.തങ്കപ്പന്‍പിള്ള നിര്‍വ്വഹിച്ചു. ഡോ. സന്തോഷ് ഉണ്ണിത്താന്‍, ബി.ഗീതാകുമാരി, കരയോഗം സെക്രട്ടറി എസ്.സുരേഷ്ബാബു, എം.ആര്‍.ഹരീന്ദ്രനാഥ്, ബി.സോമനാഥപിള്ള, ജി.പ്രസന്നകുമാരി, ആര്‍.ശാന്തമ്മ, ബി.വിനോദ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment