Saturday, April 12, 2014

മാന്നാര്‍ നായര്‍ സമാജം ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നാളെ തുടങ്ങും




മാന്നാര്‍: മാന്നാര്‍ നായര്‍ സമാജം സ്‌കൂള്‍ എവര്‍റോളിങ് ട്രോഫി അഖില കേരളഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഞായറാഴ്ച എന്‍.എസ്. സ്റ്റേഡിയത്തില്‍ ആരംഭിക്കും. വൈകീട്ട് 4.30ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് സജി ചെറിയാന്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. എന്‍.എസ്. സ്‌കൂള്‍സ് മാനേജര്‍ കെ.ജി. വിശ്വനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ പ്രമുഖ എട്ട് കഌബ്ബ് ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. ആദ്യദിവസം നൂറനാട് സെവന്‍സ്റ്റാറും ആലപ്പുഴ എക്‌സൈസ് ടീമും ഏറ്റുമുട്ടും. 20ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രിരമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി അടൂര്‍ പ്രകാശ് ട്രോഫികള്‍ വിതരണം ചെയ്യും. പി.സി.വിഷ്ണുനാഥ് എം.എല്‍.എ.അദ്ധ്യക്ഷത വഹിക്കും.

0 comments:

Post a Comment