Sunday, April 20, 2014

പുത്തൂര്‍ കാരിക്കല്‍ കിഴക്ക് ശ്രീധര്‍മ്മശാസ്താ എന്‍ .എസ് .എസ് .കരയോഗമന്ദിര സമര്‍പ്പണം നടന്നു

പുത്തൂര്‍: കാരിക്കല്‍ കിഴക്ക് ശ്രീധര്‍മ്മശാസ്താ എന്‍.എസ്.എസ്. കരയോഗത്തിന്റെ പുതിയ ആസ്ഥാനമന്ദിര സമര്‍പ്പണം നടന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ആര്‍.രാജേന്ദ്രന്‍ പിള്ളയാണ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കരയോഗം പ്രസിഡന്റ് എന്‍.വിജയന്‍ പിള്ള അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി സി.അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് പുത്തൂര്‍ രവി, തങ്കപ്പന്‍ നായര്‍, സന്തോഷ് ചിറ്റേടം, സരസ്വതിപ്പിള്ള, ഗോമതിയമ്മ, സി.പി.അനില്‍കുമാര്‍, അഭിലാഷ് ജി.നായര്‍ എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment