മുതുകുളം: അവയവദാനത്തിന് മാതൃകയായി എന്‍.എസ്.എസ്. വനിതാസ്വയംസഹായ സംഘം. പുതിയവിള 541-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ നിയന്ത്രണത്തിലുള്ള ശ്രീദുര്‍ഗ്ഗാ വനിതാ സ്വയംസഹായ സംഘത്തിലെ അംഗങ്ങളാണ് അവയവദാന സന്നദ്ധതയുമായി മുന്നോട്ട് വന്നത്. സംഘാംഗങ്ങള്‍ സമ്മതപത്രം എന്‍.എസ്.എസ്. ട്രഷറര്‍ ഡോ. എം. ശശികുമാറിന് കൈമാറി.
എന്‍.എസ്.എസ്. കാര്‍ത്തികപ്പള്ളി താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗം എസ്.കെ. ജയകുമാര്‍, കരയോഗം പ്രസിഡന്റ് കെ. ജയചന്ദ്രന്‍പിള്ള, വനിതാസംഘം പ്രസിഡന്റ് അമ്മിണിയമ്മ, സംഘം സെക്രട്ടറിയും എന്‍.എസ്.എസ്. മേഖലാ കോ-ഓര്‍ഡിനേറ്ററുമായ സി. ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു.






0 comments:
Post a Comment