കാലടി: പിരാരൂര്‍ എന്‍എസ്എസ് കരയോഗം വാര്‍ഷികം ആഘോഷിച്ചു. ഡയക്ടര്‍ ബോര്‍ഡംഗം എം.എം. ഗോവിന്ദന്‍കുട്ടിമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എ.എന്‍. വിപിനേന്ദ്രകുമാര്‍ അധ്യക്ഷനായി. കരയോഗം പ്രസിഡന്റ് പി.എന്‍. വിജയന്‍നായര്‍, സെക്രട്ടറി പി.എന്‍. ശശിധരന്‍നായര്‍, വനിതാസമാജം ജോ. സെക്രട്ടി സന്ധ്യ സായിറാം, ബാലസമാജം സെക്രട്ടറി ശ്യാമപ്രസാദ്, വനിതാ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ. രമ, മേഖലാ കണ്‍വീനര്‍ പ്രൊഫ. കെ.എസ്.ആര്‍. പണിക്കര്‍, താലൂക്ക് യൂണിയന്‍ സെക്രട്ടറി പി.എസ്. വിശ്വംഭരന്‍, പഞ്ചായത്തംഗം അംബിക ബാലകൃഷ്ണന്‍, വനിതാസമാജം പ്രസിഡന്റ് ഇന്ദിര കൃഷ്ണന്‍, പി.പി. മുരളീധരന്‍നായര്‍, ശ്രീജിത്ത് ചെമ്പകമഠം, പി.എസ്. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
നാരായണീയം അധ്യാപിക സുധ എസ്. നായര്‍, ആധ്യാത്മിക പഠനകേന്ദ്രം ആചാര്യന്‍ പി.ജി. രാധാകൃഷ്ണന്‍നായര്‍ എന്നിവരേയും 80 വയസുകഴിഞ്ഞ കരയോഗം അംഗങ്ങളേയും ആദരിച്ചു. എസ്. രശ്മിയെ അനുമോദിച്ചു.






0 comments:
Post a Comment