Sunday, April 20, 2014

കൊടുമണ്‍ 55-ാം നമ്പര്‍ എന്‍ എസ് എസ് കരയോഗത്തില്‍ നടന്നുവന്ന ഭഗവദ്ഗീതാസെമിനാര്‍ സമാപിച്ചു

കൊടുമണ്‍: കൊടുമണ്‍ 55-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തില്‍ നടന്നുവന്ന ഭഗവദ്ഗീതാസെമിനാര്‍ സമാപിച്ചു. പിരളിയില്‍ പരമേശ്വരന്‍ നമ്പൂതിരി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. കരയോഗംപ്രസിഡന്റ് ടി.എന്‍. ശശിധരന്‍പിള്ള അധ്യക്ഷത വഹിച്ചു. കെ. കലാധരന്‍പിള്ള, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിജയന്‍നായര്‍, കൊടുമണ്‍ ജി. ഗോപിനാഥന്‍ നായര്‍, ആധ്യാത്മിക ശാസ്ത്രവേദി ഓര്‍ഗനൈസിങ് സെക്രട്ടറി പ്രതിഭാ മനോജ്, കരയോഗംസെക്രട്ടറി പി.സി. തുളസീധരന്‍, കെ.പി. ശ്രീലത, ആര്‍ട്ട് ഓഫ് ലിവിങ് അധ്യാപിക ആര്‍. ഗീത, ഗംഗാധരന്‍പിള്ള, അജികുമാര്‍, എ.എസ്. ശ്രീജിത്ത് ഭാനുദേവ്, ജനാര്‍ദ്ദനക്കുറുപ്പ്, മുരളീധരന്‍ നായര്‍, അരവിന്ദാക്ഷന്‍നായര്‍, ഗീതാഗോപി, ലതികാ അരവിന്ദ് എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment