Monday, April 7, 2014
എന്‍ .എസ് .എസ് . വിവാദത്തില്‍ ദുഃഖിതനെന്ന് സുധീരന്‍
തിരുവനന്തപുരം: എന്‍എസ്എസ് വിവാദത്തില്‍ ദു:ഖിതനാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍. മന്നം പത്മനാഭനെ മതിപ്പോടെ കാണുന്നതിനാല്‍ ആയിരുന്നു അദ്ദേഹത്തിന്‍രെ സമാധി സന്ദര്‍ശിച്ചത്. മന്നത്തിന്റെ ഇടപെടല്‍ ചരിത്രത്തിലെ രജതരേഖയാണ്. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുമായി കൂടിക്കാഴ്ച ഉദ്ദേശിച്ചിരുന്നില്ല. കൂടിക്കാഴ്ചയ്ക്ക് അനുയോജ്യമായ സന്ദര്‍ഭവുമായിരുന്നില്ല അത്. ആയിരക്കണക്കിനു പേര്‍ പ്രാര്‍ഥനയ്ക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു. തന്ന കാണാന്‍ സുകുമാരന്‍ നായര്‍ കാത്തിരിക്കുകയാണെന്ന് അറിഞ്ഞിരുന്നില്ല. കാത്തിരിക്കുകയാണെന്ന സന്ദേശം ആരും അറിയിച്ചതുമില്ല. അറിയിച്ചെങ്കില്‍ അ്‌ങ്ങോട്ടു പോയി കാണുമായിരുന്നെന്നും സുധീരന്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)






0 comments:
Post a Comment